 
ആലപ്പുഴ : കൃഷ്ണാ ട്രസ്റ്റ് സംഘടിപ്പിച്ച എസ്. ഭാസ്ക്കരൻ പിള്ള സ്മാരക സംസ്ഥാന തല പ്രസംഗ മത്സരത്തിന്റെ സമാപന സമ്മേളനവും സമ്മാനദാനവും എച്ച്. സലാം എം. എൽ. എ. നിർവഹിച്ചു. ടി. ജെ. ആഞ്ചലോസ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ആനന്ദ് ബാബു സ്വാഗതം പറഞ്ഞു. പി. ശശികുമാർ അദ്ധ്യക്ഷനായി. പി.എ. അലക്സാണ്ടർ, നഗരസഭാ ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എ. ഷാനവാസ്, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി.വിഷ്ണു, ആർ. ദേവനാരായണൻ, സുജാത് കാസിം, ഹരികുമാർ വാലേത്ത്, ഡോ. അജയൻ, ജയകുമാർ, അഡ്വ. കുര്യൻ ജെയിംസ്, കെ. നാസർ, ഉമേഷ് മല്ലൻ, ഗുരു ദയാൽ തുടങ്ങിയവർ സംസാരിച്ചു.
2022 ലെ ഭാസ്ക്കര പിള്ള സ്മാരക പുരസ്ക്കാരം ചടങ്ങിൽ വിതരണം ചെയ്തു.