 
ആലപ്പുഴ : പി. പി.ചിത്തരഞ്ജൻഎം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 7,24,300/ രൂപ ചെലവാക്കി സെന്റ് മൈക്കിൾസ് ഹൈസ്കൂളിന് അനുവദിച്ചു നൽകിയ ലാപ്‌ടോപ്പുകളുടെയും പ്രോജക്ടറുകളുടെയും ഉദ്ഘാടനം മാനേജർ റവ. ഫാ. എബി ചങ്ങങ്കരി ഉദ്ഘാടനം ചെയ്തു. തുടർന്ന് പഠനോപകരണങ്ങളുടെ സ്വിച്ച് ഓൺ എം.എൽ.എ. നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ബിനു സ്‌കറിയ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സ്‌കൂൾ ഹെഡ്മിസ്ട്രസ് അനില എ.ആന്റണി സ്വാഗതം പറഞ്ഞു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ ആർ. വിനീത, വാർഡ് കൗൺസിലർ കൊച്ചുത്രേസ്യാമ്മ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി ജെ.സിബിച്ചൻ നന്ദി പറഞ്ഞു.