a
ചേർത്തല എക്സ്റെ കവലയിൽ ഭാരത് ജോഡോ യാത്ര ആരംഭിക്കുന്ന സ്ഥലത്ത്,പ്രവർത്തകരുടെയും, നാട്ടുകാരുടെയും സാന്നിധ്യത്തിൽ വൃക്ഷ തൈകൾ നട്ടു.

ആലപ്പുഴ: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ശാസ്ത്ര വേദിയുടെ നേതൃത്വത്തിൽ നടന്ന വൃക്ഷതൈ നടീൽ സെന്റ് മൈക്കിൾസ് കോളേജിൽ മുൻ കേന്ദ്ര മന്ത്രി ശ്രീറാം രമേഷ് നിർവഹിച്ചു. യോഗത്തിൽ ശാസ്ത്രവേദി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.മരുതം കുഴി സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ ഫാ.നെൽസൻ തൈപറമ്പിൽ, പ്രിൻസിപ്പൽ സിന്ധു.എസ്.നായർ, ഡി.സി.സി മെമ്പറും മുൻ പി.ടി.എ പ്രസിഡന്റുമായ പി.ആർ.പ്രകാശൻ, സിസ്റ്റർ സിൻസി മാത്യു, ശാസ്ത്രവേദി സംസ്ഥാന കമ്മിറ്റി അംഗം കെ.രാജീവൻ,മാഗസിൻ എഡിറ്റർ എൻ.എൽ.ശിവകുമാർ,ജില്ലാ പ്രസിഡന്റ്‌ ബി.പ്രസന്നകുമാർ, സെക്രട്ടറി കാർത്തിക് സുരേന്ദ്രൻ,ട്രഷറർ എ.സലിം, ജില്ലാ ഭാരവാഹികളായ ആർ.സതീശൻ, സജീവ് തകടിയിൽ, അജിത് രാമപുരം, ചേർത്തല കോൺഗ്രസ് ടൗൺ ഈസ്റ്റ്‌ മണ്ഡലം പ്രസിഡന്റ്‌ കെ.ദേവരാജൻ പിള്ള, മുൻ കൗൺസിലർ ഗിരിജ രവീന്ദ്രൻ, ബലമഞ്ച് ഹരിപ്പാട് നിയോജകമണ്ഡലം പ്രസിഡന്റ്‌ മിർസാൻ ആറാട്ടുപുഴ തുടങ്ങിയവർ സംസാരിച്ചു.

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി സെന്റ് മൈക്കിൾസ് കോളേജിൽ മുൻ കേന്ദ്ര മന്ത്രി ശ്രീറാം വൃക്ഷ തൈ നടുന്നു