a
പ്രളയക്കെടുതിയിൽ വാസയോഗ്യമല്ലാത്ത രീതിയിൽ വീട് തകർന്നുപോയ വീട് പുനർനിർമ്മിച്ചു നൽകി ഏരിസ് ഗ്രൂപ്പ്‌.

ആലപ്പുഴ : പ്രളയക്കെടുതിയിൽ തകർന്നുപോയ വീട് പുനർനിർമ്മിച്ചു നൽകി ഏരിസ് ഗ്രൂപ്പ്‌. നവീകരിച്ച വീടിന്റെ താക്കോൽ, ഏരിസ് ഗ്രൂപ്പ്‌ സി ഇ ഒയും സ്ഥാപക ചെയർമാനുമായ ഡോ. സോഹൻ റോയ് കൈമാറി. ഗ്രൂപ്പ്‌ മാനേജിംഗ് ഡയറക്ടർ പ്രഭിരാജ് നടരാജൻ ചടങ്ങിൽ സംബന്ധിച്ചു.
ചെങ്ങന്നൂർ കല്ലേലിൽ ഇടനാട് പുത്തൻകാവ് സ്വദേശിനി സ്വപ്നലേഖയ്ക്കാണ് പ്രളയത്തിൽ വീട് മുങ്ങിപ്പോയതിനെത്തുടർന്ന് കിടപ്പാടം നഷ്ടമായത്. ആറ് പേർ അടങ്ങുന്ന കുടുംബത്തിന്റെ ദുരവസ്ഥ അറിഞ്ഞ് സ്ഥാപനത്തിന്റെ കേരളാ ഘടകം സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു. തോമസ്, സുനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള നാട്ടുകാരും ഏരീസ് ഗ്രൂപ്പ്‌ ഉദ്യോഗസ്ഥനായ ജെസനും ചേർന്നാണ് നവീകരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്.