ചേർത്തല: എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ അങ്കണത്തിലെ ശ്രീനാരായണ വിശ്വധർമ്മ ക്ഷേത്രത്തിൽ രാവിലെ 8 ന് ഗുരുപൂജയോടെ സമാധിദിന ചടങ്ങുകൾ ആരംഭിക്കും.തുടർന്ന് നാമജപ യജ്ഞവും ഭജൻസും 3ന് മഹാസമാധി പൂജ,അന്നദാനം.തുടർന്ന് യോഗം കൗൺസിലർ പി.ടി.മന്മഥൻ ആത്മീയ പ്രഭാഷണം നടത്തും.യൂണിയനിലെ 106 ശാഖകളിലും ഗുരുക്ഷേത്രങ്ങളിലും ഗുരുപൂജ,സമൂഹ പ്രാർത്ഥന,ശാന്തിയാത്ര,സമാധി സമ്മേളനങ്ങൾ,ഗുരുദേവ പ്രഭാഷണങ്ങൾ എന്നിവ നടത്തുമെന്ന് യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ അറിയിച്ചു.