ആലപ്പുഴ : റോട്ടറി ക്ലബ് ഓഫ് ആലപ്പി ഗ്രേറ്ററിന്റെ ആഭിമുഖ്യത്തിൽ ലോകസമാധാന ദിനാചരണത്തിന്റെ ഭാഗമായി "അക്രമ രഹിതം പരിഷ്കൃത സമൂഹം " കാമ്പയിന് തുടക്കം കുറിച്ചു. കാമ്പയിന്റെ ഭാഗമായി അംഗങ്ങൾ പ്രതിഞ്ജയെടുത്തു. പ്രസിഡന്റ് കേണൽ സി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ .പ്രദീപ് കൂട്ടാല, രാജീവ് വാര്യർ, ഒ.എം.ഷഫീക്, ഫിലിപ്പോസ് തത്തംപള്ളി, ബോബൻ വർഗീസ്, അഡ്വ.ജോസഫ് മാത്യു, ഷാജി മൈക്കിൾ എന്നിവർ സംസാരിച്ചു.