മാന്നാർ: കേരള തണ്ടാൻ മഹാസഭ ഇരമത്തൂർ 230-ാം നമ്പർ ശാഖയുടെ വാർഷികവും കുടുംബ സംഗമവും യൂണിയൻ പ്രസിഡന്റ് കെ.എസ് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. എം.എൻ കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഷിബു അച്യുതൻ മുഖ്യപ്രഭാഷണം നടത്തി. ശ്രീദേവി രവീന്ദ്രൻ, ഗീത രവീന്ദ്രൻ, ശ്രീകുമാർ, രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: പ്രസന്നകുമാർ (പ്രസിഡന്റ്), ബി.മണിയൻ (വൈസ് പ്രസിഡന്റ്), കെ.മുരളീധരൻ (സെക്രട്ടറി), വിജയൻ (ജോയിന്റ് സെക്രട്ടറി).