cha
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വേണ്ടി ശ്രീനാരായണ സേവക് സമിതി നടപ്പാക്കുന്ന ചികിത്സാ സഹായ പദ്ധതി ചതയദിനത്തിൽ ആര്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ബിജുമോൻ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: തെക്കനാര്യാട് ശ്രീനാരായണ സേവക് പ്രാർത്ഥനാ സമിതിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരു സമാധിദിനം ആചരിച്ചു. സമിതി പ്രസിഡന്റ് എസ്.ബാബു പതാക ഉയർത്തി. തുടർന്ന് പ്രാർത്ഥന, ഗുരുദേവ പ്രഭാഷണം എന്നിവ നടന്നു. കഞ്ഞിവീഴ്ത്തൽ ചടങ്ങ് പി.എസ്.ഹരിദാസ്, നാരകത്തറ നിർവഹിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അശരണർക്ക് വേണ്ടി സമിതി നടപ്പാക്കുന്ന ചികിത്സാ സഹായ പദ്ധതി ചതയദിനത്തിൽ ആര്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ബിജുമോൻ ഉദ്ഘാടനം ചെയ്തിരുന്നു.