പൂച്ചാക്കൽ: ചേന്നം പള്ളിപ്പുറം പാമ്പുംതറ ശ്രീദേവി ക്ഷേത്രത്തിലെ ആയില്യം പൂജാ മഹോത്സവം ഇന്ന് നടക്കും. ദശദ്രവ്യ നൂറുംപാലും ലക്ഷ്മി വിനായക ഗണപതി ഹോമം, തളിച്ചു കൊട, സർപ്പം പാട്ട് തുടങ്ങിയ വൈദിക ചടങ്ങുകൾക്ക് ഗോപിനാഥൻ തന്ത്രി കാർമ്മികനാകും.ആർ.വിജയകുമാർ, മോഹനൻ, പൊന്നപ്പൻ , പി.എസ്.ശിവൻകുട്ടി തുടങ്ങിയവർ നേതൃത്വം നൽകും.