 
ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 95ാമത് മഹാസമാധി ദിനാചരണം 48 ശാഖകളിലും ഭക്തിനിർഭര ചടങ്ങുകളോടെ നടന്നു. സമൂഹപ്രാർത്ഥന, ഉപവാസ പ്രാർത്ഥന, പ്രഭാഷണം, ഗുരുദേവ കൃതികളുടെ ആലാപനം, വിശേഷാൽ പൂജകൾ, കഞ്ഞിവീഴ്ത്തൽ എന്നിവ നടത്തി.
യൂണിയൻ ഓഫീസിൽ രാവിലെ ചെയർമാൻ അനിൽ അമ്പാടി, കൺവീനർ അനിൽ പി.ശ്രീരംഗം, അഡ്.കമ്മിറ്റിയംഗങ്ങളായ എസ്‌ദേവരാജൻ, ജയപ്രകാശ് തൊട്ടാവാടി എന്നിവരുടെ നേതൃത്വത്തിൽ സമൂഹ പ്രാർത്ഥന നടത്തി. വനിതാ സംഘം, യൂത്ത്മൂവ്‌മെന്റ്, ധർമ്മസേന, സൈബർസേന തുടങ്ങിയ സംഘടനകളുടെ യൂണിയൻ നേതാക്കളും പങ്കെടുത്തു.
64ാം നമ്പർ പെരിങ്ങാല ശാഖയുടെ ആഭിമുഖ്യത്തിൽ മഹാസമാധിപൂജ, ഉപവാസ പ്രാർത്ഥന, കഞ്ഞിവീഴ്ത്തൽ എന്നിവ നടത്തി. ശാഖാ വൈസ് പ്രസിഡന്റ് പ്രവീൺ എൻ. പ്രഭ, സെക്രട്ടറി ഗിരിജ, എന്നിവർ നേതൃത്വം നൽകി.
65ാം നമ്പർ മെഴുവേലി ശാഖയുടെ ആഭീമുഖ്യത്തിൽ മെഴുവേലി ഗുരുക്ഷേത്രത്തിലും പൂവണ്ണുംമൂട് ഗുരുക്ഷേത്രത്തിലും വിശേഷാൽ പൂജയും, സമൂഹ പ്രാർത്ഥനയും , കഞ്ഞി വീഴ്ത്തലും നടന്നു. ശാഖ വൈസ് ചെയർമാൻ സുരേഷ് കുമാർ, കൺവീനർ പ്രവീൺ കുമാർ, വനിതാ സംഘം കേന്ദ്രസമിതി അംഗം ശ്രീദേവി ടോണി എന്നിവർ നേതൃത്വം നൽകി.
1827ാം നമ്പർ ബുധനൂർ കിഴക്ക് ശാഖയിൽ വിശേഷാൽ പൂജ, സമൂഹ പ്രാർത്ഥന, സമാധി പ്രാർത്ഥന, കഞ്ഞി വീഴ്ത്തൽ എന്നിവ നടന്നു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം കെ ആർ മോഹനൻ, വൈസ് പ്രസിഡന്റ് പി.ഡി രാജു, സെക്രട്ടറി പി.ജെ. പ്രഭ എന്നിവർ നേതൃത്വം നൽകി.
1848ാം നമ്പർ തുരുത്തിമേൽ ശാഖയിൽ ശാഖാ പ്രസിഡന്റ് കെ.പി. രവി, വൈസ് പ്രസിഡന്റ് പ്രസന്നൻ കെ.വി, സെക്രട്ടറി അനിൽ കുമാർ, വൈദിക യോഗം യൂണിയൻ പ്രസിഡന്റ് സൈജു സോമൻ എന്നിവർ നേതൃത്വം നൽകി.
1857ാം നമ്പർ പാണ്ടനാട് നോർത്ത് ശാഖയിൽ വിശേഷാൽ പൂജകൾ, സമൂഹ പ്രാർത്ഥന, മഹാഗുരുപൂജ, കഞ്ഞി വീഴ്ത്തൽ എന്നിവ നടന്നു. ശാഖാ പ്രസിഡന്റ് സജിത സജൻ, സെക്രട്ടറി രജനി സുരേഷ് എന്നിവർ നേതൃത്വം നൽകി.
1881ാം നമ്പർ പാണ്ടനാട് ശാഖയിൽ മഹാ ഗുരുപൂജ, അന്നദാനം, മഹാസമാധി പൂജ, ഉപവാസ പ്രാർത്ഥന എന്നിവ നടന്നു. ശാഖാ പ്രസിഡന്റ് കെ.ബി യശോധരൻ, വൈസ് പ്രസിഡന്റ് മിഥുൻ, സെക്രട്ടറി എം.എസ് സജിത്ത് എന്നിവർ നേതൃത്വം നൽകി.