 
ചേർത്തല:കണ്ടമംഗലം ഹയർ സെക്കൻഡറി സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 95-ാം മഹാസമാധിദിനാചരണം നടത്തി.എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ കെ.ഷാജി അദ്ധ്യക്ഷത വഹിച്ചു.അഖിൽ അപ്പുക്കുട്ടൻ മുഖ്യപ്രഭാഷണം നടത്തി. കണ്ടമംഗലം ക്ഷേത്രസമിതി പ്രസിഡന്റ് പി.ഡി.ഗഗാറിൻ,പി.ടി.എ പ്രസിഡന്റ് അനീഷ്,എസ്.രാജൻ പിള്ള,വാർഡ് മെമ്പർ സതി അനിൽകുമാർ,സ്റ്റാഫ് സെക്രട്ടറി പി.പ്രവീൺ,സ്‌കൂൾ ലീഡർ അനുലക്ഷ്മി,ചെയർ പേഴ്സൺ പ്രണിത ലക്ഷ്മി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് കെ.എസ്. ബ്ലോസം സ്വാഗതവും സമാധിദിനാചരണ കമ്മിറ്റി കൺവീനർ പി.ആർ.രാജേഷ് നന്ദിയും പറഞ്ഞു.