ചെന്നിത്തല :എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനി​ലെ തൃപ്പരുന്തുറ 146-ാം നമ്പർ ശാഖാ ഗുരുക്ഷേത്രത്തിൽ 95-ാമത് ശ്രീനാരായണ ഗുരു സമാധി ദിനാചരണം ഭക്തി നിഭരമായി നടന്നു.ക്ഷേത്രം ശാന്തി കൃഷ്ണാനന്ദ സ്വാമി മുഖ്യകാർമ്മികത്വം വഹി​ച്ചു. രാവിലെ ഗുരു സുപ്രഭാതം,ഗുരുപൂജ,ഗുരുപുഷ്പാഞ്ജലി,സമൂഹ പ്രാർത്ഥന, ഗുരുപ്രസാദ വിതരണം എന്നിവയും ഉച്ചയ്ക്ക് ശേഷം 3.15 ന് പുഷ്പാഭിഷേകം തുടർന്ന് സമാധി ഗാനാലാപനംഎന്നി​വ നടന്നു. ശാഖാ യോഗം പ്രസിഡന്റ് പി.മുരളിധരൻ,സെക്രട്ടറി പി.മോഹനൻ,വൈസ്.പ്രസിഡന്റ് രാജേന്ദ്ര പ്രസാദ്, കമ്മറ്റി അംഗങ്ങളായ ശാർങ്‌ഗധരൻ,അനിൽ കുമാർ,ജി.രഘുനാഥ്,മധുമന്മഥൻ,വിനു.വി,അനിൽ,കുമാർ,എസ്.ശോഭ,പ്രഭാനന്ദൻ,മധുമന്മദൻ,ഓമനക്കുട്ടൻ,യൂണിയൻ കമ്മിറ്റി യോഗം യശോധരൻ,വനിതാ സംഘം പ്രസിഡന്റ് ഉമാ താരാനാഥ്,സെക്രട്ടറി ഉഷാ മുരളീധരൻ,വൈസ് പ്രസിഡന്റ് ഗീതാ യശോധരൻ,കമ്മറ്റി അംഗങ്ങളായ രേവമ്മ,സരസമ്മ,രാജമ്മ,ശ്യാമള,പത്മാക്ഷി എന്നിവർ നേതൃത്വം നൽകി​.