 
തുറവൂർ: ശ്രീനാരായണ ഗുരുദേവന്റെ 95-ാമത് മഹാസമാധിദിനം എസ്.എൻ.ഡി.പി യോഗം ശാഖകളുടെയും ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ നാടെങ്ങും ആചരിച്ചു. വളമംഗലം കാടാതുരുത്ത് ശാഖയിൽ പ്രസിഡന്റ് എം.ആർ. ലോഹിതാക്ഷൻ പതാക ഉയർത്തി . ഭജന, സമൂഹമൗന പ്രാർത്ഥന, മൗന ജാഥ, ഗുരുപ്രസാദവിതരണം എന്നിവ നടന്നു. വൈസ് പ്രസിഡന്റ് ആർ. രമേശൻ, സെക്രട്ടറി എം. വിശ്വംഭരൻ എന്നിവർ നേതൃത്വം നൽകി കോടംതുരുത്ത് 685-ാം നമ്പർ ശാഖയിൽ സൂര്യനാരായണപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച മൗനജാഥ കുത്തിയതോട് ടൗൺ ചുറ്റി കന്യാടി പുരയിടത്തിലെ ഗുരുക്ഷേത്ര സന്നിധിയിൽ സമാപിച്ചു. ശാഖ പ്രസിഡന്റ് പി.ജയകുമാർ , സെക്രട്ടറി കെ. എൻ. പൊന്നപ്പൻ ,വൈസ് പ്രസിഡന്റ് കെ.ജി. പ്രതാപൻ , ദേവസ്വം സെക്രട്ടറി ബിജു മൂലയിൽ ,പി.ജി .സന്തോഷ്, സുധാകരൻ,കെ.ഗോപിനാഥ് , ചിദംബരൻ , നടരാജൻ എന്നിവർ നേതൃത്വം നൽകി. കുത്തിയതോട് 683-ാം നമ്പർ ശാഖയിൽ നടന്ന സമാധി ദിനാചരണ ചടങ്ങുകൾക്ക് പ്രസിഡന്റ് എൻ.ആർ.തിലകൻ , സെകട്ടറി പി.രാജേഷ് എന്നിവർ നേതൃത്വം നൽകി. തുറവൂർ തെക്ക് പുത്തൻ ചന്ത ഭാരതവിലാസം ശാഖയിൽ സംഘടിപ്പിച്ച ഗുരുദേവദർശന സമ്മേളനം ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി. അനിയപ്പൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പി.ടി.മുരളി അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് സി.മുരളീധരൻ , സെക്രട്ടറി എസ്.റെജിമോൻ , യൂണിയൻ കമ്മിറ്റി അംഗം പി.പത്മകുമാർ, സിനി സോമൻ തുടങ്ങിയവർ സംസാരിച്ചു. തുറവൂർ വടക്ക് ഗുരുധർമ്മ പ്രചരണ സഭയുടെ കീഴിലുള്ള ഗുരുക്ഷേത്രത്തിൽ നടന്ന ചടങ്ങുകൾക്ക് ഭാരവാഹികളായ എസ്.ചിദംബരൻ ,അനൂപ്, സരസമ്മ താമരത്തറ, കെ.കെ.ഷൺമുഖൻ, എം.സന്തോഷ് കുമാർ , സി.ജി.ബാബു എന്നിവർ നേതൃത്വം നൽകി.