s
വിദേശ മദ്യം

കായംകുളം: ഡ്രൈഡേ ദിനത്തിൽ വിൽപനയ്ക്ക് സൂക്ഷിച്ചിരുന്ന അര ലിറ്ററിന്റെ 41കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടി.

ആറാട്ടുപുഴകിഴക്ക് തോട്ടാപ്ളിശേരിൽ പുതുവൽവീട്ടിൽ സന്തോഷ് കുമാറിനെ (42) പ്രതിയാക്കി കേസെടുത്തു. ഇയാൾ താമസിക്കുന്ന വീടിന്റെ പുറകുവശത്ത് നിന്നാണ് ബിഗ് ഷോപ്പറിൽ ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന മദ്യമാണ്

ഹരിപ്പാട് എക്സൈസ് സർക്കിൾ സംഘവും ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടിയത്. ഡ്രൈഡേ ദിവസം അര ലിറ്റർ മദ്യം 700 രൂപക്ക് വരെയാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നതെന്ന് എക്സൈസ് പറഞ്ഞു. .പ്രവന്റീവ് ഓഫീസർമാരായ എം.ആർ സുരേഷ്, ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ എം.അബ്ദുൾ ഷുക്കൂർ എന്നിവർ പങ്കെടുത്തു.