 
അമ്പലപ്പുഴ: പുന്നപ്രയിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവിനെ പൊലീസ് പിടികൂടി. പുന്നപ്ര ചള്ളിയിൽ കൊച്ചു വീട്ടിൽ ഹരിശാന്ത് (24) ആണ് ഇന്നലെ വൈകിട്ട് തീരദേശ ഭാഗത്ത് വാഹന പരിശോധന നടത്തുകയായിരുന്ന പുന്നപ്ര പൊലീസിന്റെ പിടിയിലായത്. പൊലീസിനെ കണ്ട് രക്ഷപെടാൻ ശ്രമിച്ച ഹരിശാന്തിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇയാളുടെ പക്കൽ നിന്നും 237 പാക്കറ്റ് ഹാൻസ് പിടികൂടി. പ്ലാസ്റ്റിക് കിറ്റിൽ ഹാൻസുമായി വീട്ടിലേക്കു പോകുമ്പോഴാണ് കുടുങ്ങിയത്.