 
കായംകുളം: ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ശിവഗിരി മഠം ഗുരുധർമ്മ പ്രചരണസഭ കായംകുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാസമാധി ദിനം ആചരിച്ചു. മണ്ഡലം പ്രസിഡന്റ് എസ്.ഇ.റോയി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആർ. ഭദ്രൻ ഉദ്ഘാടനം ചെയ്തു എം.കെ.വിജയകുമാർ,ഹരിദാസ് ശിവരാമൻ,പ്രഭാകരൻ,വിജമ്മ, അർച്ചന,ലൈല,ബിന്ദു എന്നിവർ സംസാരിച്ചു. മണ്ഡലം കമ്മറ്റിയുടെ കീഴിലുള്ള ഒമ്പത് യൂണീറ്റുകളായ കോട്ടക്കട്ട്, ഗുരുകൃപ (കീരീക്കാട് തെക്ക് ) കണ്ടല്ലൂർ പഞ്ചായത്ത് (കൊച്ചിയുടെ ജെട്ടി ) പുല്ലുകുളങ്ങര (ഗുരുദേവ സേവസമതി കണ്ടല്ലൂർ തെക്ക് ) വയൽവരം (ഗോവിന്ദമുട്ടം )ചെമ്പഴന്തി (പുതുപ്പള്ളി )ശരദംബ (പുതുപ്പള്ളി )ഗുരുവരം (ഗോവിന്ദമുട്ടം )ശിവഗിരി (ചിറക്കടവം)എന്നീ യൂണീറ്റുകളിൽ ഉപവാസവും അന്നദാനവും സമാധി പ്രാർത്ഥനയും നടന്നു.