മാന്നാർ: പ്രവാചകൻ മുഹമ്മദ് നബിയുടെ 1497-ാമത് ജൻമദിനത്തോടനുബന്ധിച്ച് മാന്നാർ പുത്തൻപള്ളി മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ 27 മുതൽ ഒക്ടോബർ 8 വരെ ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. മാന്നാർ ജുമാ മസ്ജിദ് ചീഫ് ഇമാം അൽ ഉസ്താദ് എം.എ മുഹമ്മദ് ഫൈസി ഇന്ന് കൊടി ഉയർത്തും.
മൗലിദ് പാരായണം, കേരളത്തിലെ പ്രശസ്ത മതപണ്ഡിതർ നേതൃത്വം കൊടുക്കുന്ന മതപ്രസംഗപരമ്പര, മദ്രസാ വിദ്യാർത്ഥികളുടെ കലാ - സാഹിത്യ മൽസരങ്ങൾ, അന്നദാനം, നബിദിന റാലി, മത സാമൂഹ്യ സാംസ്കാരിക നേതാക്കൾ പങ്കെടുക്കുന്ന നബിദിന സമ്മേളനം, അവാർഡുദാനം, സർട്ടിഫിക്കറ്റ് വിതരണം എന്നിവയും നടക്കുമെന്ന് ജമാഅത്ത് കമ്മിറ്റി അറിയിച്ചു.