ഹരിപ്പാട്: ക്ഷേത്രത്തിൽ മോഷണ ശ്രമത്തിനിടയിൽ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ഉത്തർപ്രദേശ് മുറാദാബാദ് ഗുൽഷൻ നഗർ സ്വദേശി നസീംഖാൻ( 28 ) ഹരിപ്പാട് പൊലീസിന്റെ പിടിയിലായത്. കരുവാറ്റ മംഗലശ്ശേരി ക്ഷേത്രത്തിൽ മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ക്ഷേത്രത്തിൽ കഴുകി വച്ചിരുന്ന ഉരുളിയും വിളക്കിന്റെ ചങ്ങലയും ആക്രി സാധനങ്ങൾ പെറുക്കാൻ എത്തിയ നസീം ഖാൻ എടുത്തുകൊണ്ട് പോകാൻ ശ്രമിച്ചു. ഇത് സമീപത്തുള്ളവരുടെ ശ്രദ്ധയിൽപ്പെടുകയും ഇവർ ഇയാളെ ക്ഷേത്രത്തിൽ തടഞ്ഞുവെക്കുകയും ചെയ്തു. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.