ഹരിപ്പാട്. എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ വാഹനമിടിച്ച് ഒരാൾക്ക് പരിക്ക്. അമ്പലപ്പുഴ കരൂർ ഉമേഷ്‌ ഭവനത്തിൽ സന്തോഷി (48) നാണ് പരിക്കേറ്റത്. എഡിജിപി ഔദ്യോഗിക വാഹനത്തിൽ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുന്ന വഴി ദേശീയപാതയിൽ ഹരിപ്പാട് കെവി ജെട്ടി ജംഗ്ഷന് വടക്കുവശമാണ്ലഅപകടം ഉണ്ടായത്. കിഴക്കുഭാഗത്ത് റോഡിൽ നിന്നും ബൈക്കിലെത്തിയ സന്തോഷ് ദേശീയ പാത മുറിച്ചു കടക്കുന്നതിനിടയിലാണ് എ.ഡിജി.പിയുടെ വാഹനവുമായി കൂട്ടിയിടിച്ചത്. പരിക്കേറ്റ സന്തോഷിനെ എ.ഡി.ജി.പിയുടെ വാഹനത്തിലാണ് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ഇയാളെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സന്തോഷിന് ഗുരുതരമായ പരിക്കുകൾ ഇല്ലെന്ന് പൊലീസ് അറിയിച്ചു. എ.ഡി.ജി.പി മനോജ് എബ്രഹാമിനൊപ്പം മറ്റൊരു വാഹനത്തിൽ ഐ.ജി പ്രകാശും ഉണ്ടായിരുന്നു. അപകടത്തിനുശേഷം എ.ഡി.ജി.പി ഈ വാഹനത്തിലാണ് എറണാകുളത്തേക്കുള്ള യാത്ര തുടർന്നത്.