iramathoor-r-shankar
ഇരമത്തൂർ 1926-ാം നമ്പർ ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി ശാഖായോഗത്തിൽ മഹാസമാധി ദിന ചടങ്ങുകൾക്ക് തുടക്കം കുറിച്ച് ശാഖായോഗം പ്രസിഡൻ്റ് ദയകുമാർ ചെന്നിത്തല ദീപ പ്രകാശനം നിർവ്വഹിക്കുന്നു

മാന്നാർ: ശ്രീനാരായണ ഗുരുദേവന്റെ 95-ാമത് മഹാസമാധി ദിനം എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ മുഴുവൻ ശാഖകളിലും ഭക്തിനിർഭരമായി ആചരിച്ചു.

മാന്നാർ ഇരമത്തൂർ 1926-ാം നമ്പർ ആർ.ശങ്കർ മെമ്മോറിയൽ ശാഖാ യോഗത്തിൽ അഖണ്ഡ പ്രാർത്ഥന, മന്ത്രജപയജ്ഞ, ഉപവാസാസം എന്നിവയോടെ സമാധി ദിനാചരണം നടന്നു. രാവിലെ നിർമ്മാല്യ ദർശനം, ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി, ഗുരു ഭാഗവത പാരായണം, ശ്രീനാരാണ ഗുരുകൃതി പാരായണം എന്നിവയും നടന്നു. സമാധി ദിനാചരണ മന്ത്രജപ ഉപവാസത്തിന്റെ സമാരംഭ ദീപ പ്രകാശനം ശാഖായോഗം പ്രസിഡൻറും മാന്നാർ യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗവുമായ ദയകുമാർ ചെന്നിത്തല നിർവ്വഹിച്ചു.

ശാഖാ യോഗം ഭാരവാഹികളായ ഗോപകുമാർ തോപ്പിൽ, രേഷ്മാരാജൻ, കെ.വി സുരേഷ് കുമാർ, പുഷ്പാ ശശികുമാർ, വിപിൻ വാസുദേവ്, ഷിബു, സജുകുമാർ, സന്തോഷ് കുമാർ, ബിജു രാഘവൻ, സിന്ധു, ശ്രീദേവി ഉത്തമൻ, വിജി സന്തോഷ്, സുധിൻ, അദ്വൈത്, ആദർശ് ഷിജു, അർജൂൻ സന്തോഷ്, അശ്വിൻ ഉല്ലാസ്, വിഷ്ണു , സൂര്യ സന്തോഷ്, രാധമ്മപുരുഷോത്തമൻ, രജനി ദയകുമർ, തങ്കമണി ശിവദാസ് എന്നിവർ നേതൃത്വം നൽകി. സമാധി ദിനാചരണ പരിപാടികളിലും പൂജയിലും യൂണിയൻ നേതാക്കളായ ഡോ.എം.പി വിജയകുമാർ, നുന്നു പ്രകാശ്, സുജാത എന്നിവർ പങ്കെടുത്തു.