 
മാന്നാർ: ശ്രീ നാരായണ ഗുരുദേവന്റെ മഹാ സമാധി ദിനാചരണം എസ്.എൻ.ഡി.പി യോഗം കുളഞ്ഞിക്കാരാഴ്മ 3711-ാം നമ്പർ ശാഖയുടെയും 1479-ാം നമ്പർ ശാരദ വിലാസം വനിതാസംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഭക്തി നിർഭരമായ ചടങ്ങുകളോടെ നടത്തി. രാവിലെ 5.30 ന് സമൂഹ പ്രാർത്ഥന, സമാധി ദിനവിശേഷൽ പൂജകൾ എന്നിവയ്ക്കു ശേഷം 7.30ന് ഉപവാസത്തിനും വിശ്വശാന്തിപ്രാർത്ഥനക്കും അഖണ്ഡനാമജപ യജ്ഞത്തിനും തുടക്കം കുറിച്ച് ശാഖായോഗം പ്രസിഡന്റ് എം.ഉത്തമൻ ഭദ്രദീപം കൊളുത്തി. വൈകിട്ട് മഹാസമാധി പ്രാർത്ഥന, സമൂഹ പ്രാർത്ഥന, കലശാഭിഷേകം, ഭസ്മാഭിഷേകം, ദീപാരാധന തുടർന്ന് കഞ്ഞിവീഴ്ത്തൽ, അന്നദാനം എന്നിവയും നടന്നു. ചടങ്ങുകൾക്ക് ശാഖായോഗം പ്രസിഡന്റ് എം.ഉത്തമൻ, മേൽശാന്തി പ്രശാന്ത് കണ്ണൻ, വൈസ് പ്രസിഡന്റ് വി.പ്രദീപ്കുമാർ, സെക്രട്ടറി രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, വനിതാ സംഘം പ്രസിഡന്റ് സുജാ സുരേഷ്, വൈസ് പ്രസിഡന്റ് സുധാ വിവേക്, സെക്രട്ടറി ലതാ ഉത്തമൻ, വിവേകാനന്ദൻ, അശ്വതി വേണുഗോപാൽ,സജിതാ ദാസ്, ഗംഗാധരൻ മരോട്ടീമൂട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.