anjathajeevi
പരുമലയിൽ അജ്ഞാത ജീവി കടിച്ചു കൊന്ന ആട്

മാന്നാർ: പരുമല കൊച്ചുപറമ്പിൽ ജോജിയുടെ രണ്ട് ആടുകളെ അജ്ഞാത ജീവി കടിച്ചുകൊന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് കടിച്ചുകൊന്നത്. ഉയരത്തിൽ മതിൽ കെട്ടിയിട്ടുള്ളതിനാൽ പട്ടികൾ ഇതിനുള്ളിൽ കയറില്ലെന്ന് വീട്ടുകാർ പറയുന്നത്. അതിനാൽ മറ്റേതെങ്കിലും ജീവിയാകാമെന്ന് കരുതുന്നു .രാത്രിയിൽ ബഹളം കേട്ട് വീട്ടുകാരും അയൽക്കാരും ഉണർന്ന് എത്തിയപ്പോഴേക്കും ആടുകളെ കൊന്ന നിലയിലായിരുന്നു.