 
ചേർത്തല: തണ്ണീർമുക്കം മഹാസമാധിദിനാചരണ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സമാധി ദിനാചരണം കൃഷിമന്ത്റി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ദീപപ്രകാശനം എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ നിർവഹിച്ചു. അഡ്വ എ.എം.ആരിഫ് എം.പി മുഖ്യ പ്രഭാഷണം നടത്തി. അഡ്വ.പി.എസ്.ഷാജി അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം വിദ്യാഭ്യാസ ഓഫീസർ സി.പി.സുദർശനൻ സമാധി ദിന സന്ദേശം നൽകി. മധു ആലപ്പുഴ,കെ.പി.ജോസഫ് ആലൂക്കാസ്, സി.എ.ജോസഫ് മാരാരിക്കുളം, ടോം ജോസ് ചമ്പക്കുളം, സി.പി.ബോസ് ലാൽ എന്നിവർ സംസാരിച്ചു. പ്രീതി നടേശനേയും കവിയും എഴുത്തുകാരിയുമായ നിർമ്മല സുദർശനെയും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു. ബേബി തോമസ് സ്വാഗതവും പി.ജിഷാമോൾ നന്ദിയും പറഞ്ഞു.