photo
നടൻ തിലകന്റെ പത്താം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ജീവിത ശൈലി രോഗ നിർണയ സൗജന്യ മെഡിക്കൽ ക്യാമ്പ് നഗരസഭ ചെയർ പേഴ്സൺ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: തിലകന്റെ പത്താം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി തിലകൻ അനുസ്മരണ സമിതി ജില്ലാ കമ്മിറ്റിയും സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ് ചേർത്തല ഹോമിയോപ്പതി ആശുപത്രിയും സംയുക്തമായി ലോക അൽഷിമേഴ്സ് ദിനത്തിൽ ജീവിത ശൈലി രോഗ നിർണയ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.നഗരസഭ ചെയർ പേഴ്സൺ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്തു. ആയുഷ്മാൻ ഭവ കൺവീനർ ഡോ.ശ്രീദേവി അദ്ധ്യക്ഷത വഹിച്ചു. ഡോ. ലിഞ്ജു കരുൺ ബോധവത്കരണ ക്ലാസ് നടത്തി. ഡോ.നീതു കൃഷ്ണൻ യോഗ പരിശീലനം നടത്തി. സൗജന്യ രക്ത പരിശോധനയും നടന്നു. ആര്യ രാജി, തിലകൻ അനുസ്മരണ സമിതി ജില്ലാ പ്രസിഡന്റ് കെ.ആർ.രൂപേഷ്, ആത്മ കൗൺസിലിംഗ് സെന്റർ സൈക്കോളജിസ്​റ്റ് ദിവ്യശ്രീ സുധീർ, ഡോ.എ.പി.ഹേമലത, കെ.പി.ബിജു, ബാബു നാരായണൻ, എ.വി.ജിജു, സുരേഷ് ബാബു എന്നിവർ നേതൃത്വം നൽകി.