ആലപ്പുഴ: ദീർഘകാലം സി.പി.ഐ ജില്ലാ കൗൺസിൽ ഓഫീസ് സെക്രട്ടറിയായിരുന്ന ജി.വാസുദേവന്റെ നിര്യാണത്തിൽ സി.പി.ഐ ജില്ലാ കൗൺസിൽ അനുശോചനം രേഖപ്പെടുത്തി. പാർട്ടി ജില്ലാ കൗൺസിൽ അംഗമായിരുന്ന അദ്ദേഹം നിരവധി ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയായി പ്രവർത്തിച്ചിരുന്നു. മികച്ച സഹകാരികൂടിയായിരുന്ന ജി.വാസുദേവന്റെ വേർപാട് പ്രസ്ഥാനത്തിന് നഷ്ടമാണെന്ന് ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് പറഞ്ഞു.