ആലപ്പുഴ: ലോക ഹൃദയ ദിനത്തിൽ ഹൃദയപൂർവം ഏവരെയും ഒന്നിപ്പിക്കുക എന്ന സന്ദേശത്തോടെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ഹെൽത്ത് ഫോർ ആൾ ഫൗണ്ടേഷൻ' അത് ലറ്റിക്കോഡി ആലപ്പി 'ഈസ്റ്റ് റോട്ടറി ക്ലബ് ആലപ്പി, ജില്ലാ ഒളിമ്പിക്‌സ് അസോസിയേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ 29ന് രാവിലെ 7 ന് ആലപ്പുഴ ബീച്ചിൽ നിന്നും ഐ.എം.എ.ഹാൾ വരെ കൂട്ട നടത്തം സംഘടിപ്പിക്കും. ദേശീയ കായിക താരം അഷ്‌ലിൻ അലക്‌സാണ്ടർ,അഡ്വ.കുര്യൻ ജയിംസ്, വി.ജി.വിഷ്ണു, സിറ്റി സോജി, ദീപക്ക് ദിനേഷ്, ഡോ. എസ്.രുപേഷ് എന്നിവർ നേതൃത്വം നൽകും. ഐ.എം.എ ഹാളിൽ ഹൃദയ ദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ അതിഥിയാകും. ഡോ. ബി.പദ്മകുമാർ ഹൃദയ ദിന സന്ദേശം നൽകും. ഹൃദരോഗ വിദഗ്ദ്ധരായ ഡോ .കെ.എസ്.മോഹൻ, ഡോ. തോമസ് മാത്യു, ഡോ. എൻ.അരുൺ എന്നിവർ സെമിനാറിന് നേതൃത്വം നൽകും. ഐ .എം.എ ഭാരവാഹികളായ ജില്ലാ പ്രസിഡന്റ് ഡോ.എ.പി.മുഹമ്മദ്, ഡോ.ആർ.മദന മോഹനൻ നായർ, ഡോ. കൃഷ്ണകുമാർ എന്നിവർ പങ്കെടുക്കും.