shajahan

ആലപ്പുഴ: സുഹൃത്തുക്കളോടൊപ്പം ഉല്ലാസയാത്രയ്ക്കെത്തിയ യുവാവ് ആലപ്പുഴ ബീച്ചിൽ കുഴഞ്ഞുവീണു മരിച്ചു. തൃശൂർ വെള്ളയാനി നെടുമ്പുരക്കൽ ഷാജഹാനാണ് (45) മരിച്ചത്. ബുധനാഴ്ച രാത്രി 9.30ഓടെ ആയിരുന്നു സംഭവം. ഉടൻ ആലപ്പുഴ മെഡി. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ആഷിത. മക്കൾ: ഇബ്രാഹിം ബാദുഷ, നിയ.