ആലപ്പുഴ: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളന സ്വാഗതസംഘം രൂപീകരിച്ചു. നവംബർ 21, 22, 23 തീയതികളിൽ ആലപ്പുഴയിലാണ് സമ്മേളനം. മുനിസിപ്പൽ ടൗൺഹാളിൽ ചേർന്ന സ്വാഗതസംഘം രൂപീകരണയോഗം മഹിളാ അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ് പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ.സി.എസ്.സുജാത സ്വാഗതം പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ, എ.എം. ആരിഫ് എം.പി, പി.പി.ചിത്തരഞ്ജൻ എം.എൽ.എ എന്നിവർ സംസാരിച്ചു.