 
ചേർത്തല:എസ്.എൻ.ഡി.പി യോഗം പട്ടണക്കാട് 485ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ മഹാസമാധിദിനം ആചരിച്ചു. രാവിലെ പൊന്നാംവെളി ഗുരുമന്ദിരത്തിൽ ഗുരുദേവ പൂജയും പ്രാർത്ഥനയും നടന്നു. തുടർന്ന് ശാഖാ അങ്കണത്തിലേയ്ക്ക് നടന്ന ശാന്തിയാത്രയിൽ പങ്കെടുത്തവരിൽ നിന്നും നറുക്കിട്ട് തിരെഞ്ഞെടുത്ത പ്രശോഭ ദീപ പ്രകാശനം നടത്തി.തുടർന്ന് മഹാസമാധിദിന സമ്മേളനവും ഉപവാസ വ്രതം ഉദ്ഘാടനവും ശാഖാ പ്രസിഡന്റ് കെ.ബി.പ്രബാഷ് നിർവഹിച്ചു. സെക്രട്ടറി പി.ബി.ലാലു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ചന്ദ്രനാഥൻ,കമ്മിറ്റി അംഗങ്ങളായ ടി.വി.കാർത്തികേയൻ,എൻ.പി.പ്രസാദ്,വി.കെ. അശോകൻ,രഘു കടേപ്പറമ്പ്,രാജൻസുരേഷ്,എൻ.പി.ധനജ്ഞയൻ,ബാബു തേങ്ങാപ്പറമ്പിൽ,ജ്യോതി ബൈജു എന്നിവർ സംസാരിച്ചു. സി.വി.ഗോപിനാഥൻ സ്വാഗതവും അജി ഇടപ്പുങ്കൽ നന്ദിയും പറഞ്ഞു. തുടർന്ന് ഗുരുധർമ്മ പ്രചാരണ സഭ ജില്ലാ പ്രസിഡന്റ് സതീശൻ അത്തിക്കാട് ആത്മീയ പ്രഭാഷണം നടത്തി. തുടർന്ന് അജി ഇടപ്പുങ്കലും പട്ടണക്കാട് ശ്രീതിലകും ചേർന്ന് അവതരിപ്പിച്ച ഗുരുദേവ സത്സംഘവും ഉണ്ടായിരുന്നു.ഗുരുപ്രസാദവും വിതരണം ചെയ്തു.