photo
കർഷക മോർച്ച ചേർത്തല മണ്ഡലം കമ്മ​റ്റി സംഘടിപ്പിച്ച വൃക്ഷതൈ നടീൽ മഹിളാ മോർച്ച ദേശീയ കൗൺസിലംഗം അകുല വിജയ ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: പ്രധാനമന്ത്റി നരേന്ദ്രമോദിയുടെ ജന്മദിനം പ്രമാണിച്ച് സംഘടിപ്പിച്ച സേവന പാക്ഷികത്തിന്റെ ഭാഗമായി കർഷക മോർച്ച ചേർത്തല മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വൃക്ഷതൈ നടീൽ മഹിളാ മോർച്ച ദേശീയ കൗൺസിലംഗം അകുല വിജയ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്.കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ,ജനറൽ സെക്രട്ടറി വിമൽ രവീന്ദ്രൻ,മണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പിൽ,മുനിസിപ്പൽ കൗൺസിലർ ആശ മുകേഷ് തുടങ്ങിയവർ സംസാരിച്ചു.