f
ടീം ആലപ്പി കൂട്ടായ്മ

ആലപ്പുഴ: ജില്ലയിൽ ഒന്നാം നമ്പർ ഹോട്ട് സ്പോട്ടായ ആലപ്പുഴ നഗരം കേന്ദ്രീകരിച്ച് തെരുവ്നായ ശല്യത്തിനെതിരെ ബഹുജന കൂട്ടായ്മ രൂപീകരിച്ചു. നഗരവാസികളായ 152 വോളണ്ടിയർമാരടങ്ങുന്ന കമ്മിറ്റിയാണ് 'ടീം ആലപ്പി' എന്ന പേരിൽ പ്രതിരോധ സേനയായി തയ്യാറായിരിക്കുന്നത്. നീണ്ടു പോയ ബൈപ്പാസ് പൂർത്തീകരണത്തിനെതിരെ രൂപീകരിക്കപ്പെട്ട വീ വാണ്ട് ബൈപ്പാസ് കൂട്ടായ്മയുടെ അണിയറക്കാർ തന്നെയാണ് നായശല്യത്തിനെതിരായ കൂട്ടായ്മയ്ക്ക് പിന്നിലും. 42 ഓളംസമരം നടത്തി ബൈപ്പാസ് നടപടികൾ വേഗത്തിലാക്കിയതിന്റെ ആത്മവിശ്വാസം കൈമുതലാക്കിയാണ് പുതിയ സംഘത്തിന്റെ പ്രവർത്തനം . കൂട്ടായമ കഴിഞ്ഞദിവസം മുൻ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു. ടീം ആലപ്പിയുടെ ആദ്യ ഔദ്യോഗിക യോഗം ഇന്ന് വൈകിട്ട് ചേരും. തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകി, ഇവയോട് ഇണക്കമുള്ളവരെ ഉപയോഗിച്ച് നായ്ക്കളെ പിടികൂടി പ്രതിഷേധ സൂചകമായി ഇവയുമായി കളക്ടറ്റേറ്റ് മാർച്ച് നടത്തുമെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു. സമരത്തിന്റെ തീയതി ഇന്നത്തെ യോഗത്തിൽ തീരുമാനമാകും. പിടികൂടുന്ന നായ്ക്കളെ സമരത്തിന് ശേഷം അതിനെ പിടികൂടിയ അതേ സ്ഥലത്ത് കൊണ്ടുവിടും.

..........

ഓരോ വർഷവും നായ്ക്കളുടെ നിയന്ത്രണത്തിനായി എഴുതിമാറ്റുന്ന തുകയറിഞ്ഞാൽ ജനം ഞെട്ടും. ഭരണകൂടവും, നീതിന്യായ സംവിധാനങ്ങളും പരാജയപ്പെടുമ്പോഴെല്ലാം ജനതയുടെ അവസാനത്തെ വഴിയാണ് സമരം. കൂട്ടായ്മയ്ക്ക് ഭാരവാഹികളോ സ്ഥാനങ്ങളോ ഇല്ലെന്നതാണ് പ്രത്യേകത.

സുധീർകോയ, ടീം ആലപ്പി