photo
എസ്.എൻ.ഡി.പി യോഗം മണ്ണഞ്ചേരി അമ്പനാകുളങ്ങര 351-ാം നമ്പർ ശാഖയിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ബോർഡ് അംഗം പി.വി.സാനു വിദ്യാർത്ഥി പ്രതിഭകളെ ആദരിക്കുന്നു

മാരാരിക്കുളം: എസ്.എൻ.ഡി.പി യോഗം മണ്ണഞ്ചേരി അമ്പനാകുളങ്ങര 351-ാം നമ്പർ ശാഖയിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയികളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും ഐ.ഐ.ടിയിൽ പ്രവേശനം ലഭിച്ച ആദിത്യതേജിനെയും ആദരിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം പി.വി.സാനു ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ എം. രാജേഷ് മുഖ്യപ്രഭാഷണം നടത്തി. ശാഖായോഗം പ്രസിഡന്റ് കെ.മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. വി.കെ.സുബ്രഹ്മണ്യൻ,ബി.ശ്രീജിത്ത്,സി.ആർ.ചന്ദ്രദാസ്,​ ടി.പി.അശോകൻ, എം.കെ.തമ്പാൻ, വി.സുഗുണൻ പറവേലിമഠം, കുമാരി വനിതാസംഘം സെക്രട്ടറി മായ അഭിലാഷ് എന്നിവർ പങ്കെടുത്തു. ശാഖ സെക്രട്ടറി ബി.അരവിന്ദ് സ്വാഗതവും എ.ശശിധരൻ നന്ദിയും പറഞ്ഞു.