ആലപ്പുഴ: കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ദേശവ്യാപകമായി സംഘടിപ്പിക്കുന്ന യുവ ഉത്സവിന്റെ ജില്ലാതല മത്സരങ്ങൾ ഒക്ടോബർ 15ന് നടക്കും.
ചിത്രരചന, കവിതാരചന, പ്രസംഗം (ഹിന്ദി/ഇംഗ്ലീഷ്) മൊബൈൽ ഫോട്ടോഗ്രാഫി എന്നിവയിലാണ് മത്സരങ്ങൾ. വിജയികൾക്ക് കാഷ് അവാർഡും പ്രശസ്തിപത്രവും ലഭിക്കും. ഒന്നും രണ്ടും സ്ഥാനക്കാർക്ക് സംസ്ഥാന യുവ ഉത്സവത്തിൽ പങ്കെടുക്കാം. പ്രായം 15-29 ഇടയിൽ. താത്പര്യമുള്ളവർ 30നകം പേര് രജിസ്റ്റർ ചെയ്യണം. 0477-2236542, 8714508255.