 
ആലപ്പുഴ: ഫെദർ റോക്ക്‌സ് ബാഡ്മിന്റൺ അക്കാഡമിയുടെ 3-ാമത് ബാഡ്മിന്റൺ ടൂർണമെന്റ് ഫെദർ റോക്ക്‌സ് ഇൻഡോർ കോർട്ടിൽ ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു ഉദ്ഘാടനം ചെയ്തു. അക്കാഡമി ഭാരവാഹി ജിത്തു അദ്ധ്യക്ഷത വഹിച്ചു. ബാഡ്മിന്റൺ പരിശീലകരായ തോമസ് ജോർജ്, ടി. ജയമോഹൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജില്ലയിലെ കായിക രംഗത്തെ മികച്ച സംഘാടനത്തിന് ഒളിമ്പിക്‌സ് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണുവിന് ഫെദർ റോക്‌സ് അക്കാഡമി ആദരവ് നൽകി. പവർ ലിഫ്റ്റിംഗിൽ ഏഷ്യയുടെ സ്‌ട്രോംഗ് ബോയ് ആയി തിരഞ്ഞെടുക്കപ്പെട്ട അഭിജിത്, ഷട്ടിൽ പരിശീലകരായ മിലൻ, ഇമ്മാനുവൽ എന്നിവരെ അനുമോദിച്ചു. ക്ലബ്ബ് അംഗങ്ങളായ അൻസിൽ, സുജിത്, അജിത്, സജീഷ് രഞ്ചൻ, സുഖലാൽ എന്നിവർ പങ്കെടുത്തു.