 
വള്ളികുന്നം: എസ്.എൻ.ഡി.പി യോഗം കാരാഴ്മ ശതാബ്ദി സ്മാരക 4515-ാം നമ്പർ ശാഖയിൽ ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണത്തോടനുബന്ധിച്ച് വിദ്യാരത്നം പുരസ്‌കാര വിതരണം സംഘടിപ്പിച്ചു. ചാരുംമൂട് യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം ഉദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് എസ്.എസ്. അഭിലാഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ബി. സത്യപാൽ സമാധി ദിന സന്ദേശം നൽകി. വൈസ് ചെയർമാൻ രഞ്ജിത് രവി മുഖ്യപ്രഭാഷണം നടത്തി. വള്ളികുന്നം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. മോഹൻകുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.വി. അഭിലാഷ് കുമാർ എന്നിവർ പുരസ്‌കാരം വിതരണംനടത്തി. യൂണിയൻ കാൺസിലർമാരായ ചന്ദ്രബോസ് താമരക്കുളം, ഡി. തമ്പാൻ, ആർ. രാജേഷ്, എസ്. അനിൽരാജ്, തുളസീദാസ്, മേഖല ഭാരവാഹികളായ ടി.ഡി. വിജയൻ, കെ.പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി കെ. ഗോപി സ്വാഗതവും വൈസ് പ്രസിഡന്റ് പി. വിജയൻ
നന്ദിയും പറഞ്ഞു.