 
മാന്നാർ :കുട്ടമ്പേരൂർ എസ്.എൻ.ഡി.പി യോഗം മുട്ടേൽ 4965-ാം നമ്പർ ശാഖയുടെയും 4232-ാം നമ്പർ വനിതാ സംഘത്തിന്റെയും നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 95-ാമത് മഹാസമാധി ദിനാചരണം വിവിധ ചടങ്ങുകളോടെ ആചരിച്ചു. സമൂഹപ്രാർത്ഥന, ഉപവാസ പ്രാർത്ഥന, ഗുരുദേവ കൃതികളുടെ ആലാപനം, വിശേഷാൽ പൂജകൾ, കഞ്ഞിവീഴ്ത്തൽ എന്നിവ നടത്തി. ശാഖാ പ്രസിഡന്റ് വിക്രമൻ, വൈസ് പ്രസിഡന്റ് കേശവൻ, സെക്രട്ടറി ശശീന്ദ്രൻ, കമ്മിറ്റി അംഗങ്ങൾ, വനിതാ സംഘം, യൂത്ത് മൂവ്മെന്റ് ഭാരവാഹികൾ, പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി.