മാന്നാർ: വിഷവർശ്ശേരിക്കര 2293-ാം നമ്പർ ശ്രീദേവി വിലാസം എൻ.എസ്.എസ് കരയോഗം പുതുതായി പണി കഴിപ്പിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും കുടുംബ സംഗമവും എൻ.എസ്.എസ് പ്രസിഡന്റ് ഡോ.എം.ശശികുമാർ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.എൻ. സുകുമാരപ്പണിക്കർ അദ്ധ്യക്ഷത വഹിച്ചു. ഊരുമഠം ദേവീ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ സംഭാവന കൂപ്പണുകളുടെ വിതരണോദ്ഘാടനവും മുതിർന്ന കരയോഗാംഗങ്ങളെ ആദരിക്കൽ, വിദ്യാഭ്യാസ അവാർഡ്, ചികിത്സാ സഹായം, ഉത്തമ ഗൃഹനാഥൻ - ഗൃഹനാഥ അവാർഡ് വിതരണവും നടന്നു.
ഡോ.പി.ജി. രാമകൃഷ്ണപിള്ള അനുമോദന പ്രസംഗവും ഊരുമഠം ദേവീ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ സംഭാവന കൂപ്പൺ ഏറ്റുവാങ്ങലും നിർവഹിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി ബി.കെ. മോഹൻദാസ്, താലൂക്ക് യൂണിയൻ കമ്മിറ്റിയംഗം കെ.സി. സുരേഷ് കുമാർ, കരയോഗം ഭാരവാഹികളായ അഡ്വ.എസ്.ശിവകുമാർ, എം.സുജിത്ത്, പി.ആർ. സജികുമാർ, സുരേഷ് ബാബു തൈശ്ശേരിൽ, വനിതാസമാജം ഭാരവാഹികളായ ദീപ അനിൽ, ടി.പി. വത്സല കുമാരിയമ്മ, മാന്നാർ ഗ്രാമ പഞ്ചായത്തംഗങ്ങളായ ശാലിനി രഘുനാഥ്, ശാന്തിനി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. തുടർന്ന് കരയോഗം കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.