ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന പേവിഷ പ്രതിരോധ കുത്തിവയ്പ്പിന്റെ രണ്ടാം ദിനമായ ഇന്നലെ 127 തെരുവ് നായ്ക്കൾക്ക് ഉൾപ്പെടെ 2357 നായ്ക്കൾക്ക് വാക്‌സിനേഷൻ നൽകി. 62 കേന്ദ്രങ്ങളിലാണ് കുത്തിവെപ്പ് നടന്നത്.
നിലവിൽ തെരുവ് നായ്ക്കൾക്കുള്ള വാക്‌സിനേഷൻ ആലപ്പുഴ മുൻസിപ്പാലിറ്റിയിൽ മാത്രമാണ് നൽകുന്നത്. ഇന്നു മുതൽ കൂടുതൽ കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ നൽകും. ഇതുവരെ ജില്ലയിൽ 3953 നായ്ക്കൾക്കാണ് വാക്‌സിൻ നൽകിയത്.