ആലപ്പുഴ: വിദ്യാ കിരണം മിഷന്റെ ഭാഗമായി ജില്ലയിൽ 5 കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ ചേർത്തല - രണ്ടാം ബ്ലോക്ക്, ഗവ.ബോയ്സ് ഹയർസെക്കൻഡറി സ്‌കൂൾ കായംകുളം- ഹയർസെക്കൻഡറി ബ്ലോക്ക്, പ്ലാൻ ഫണ്ട് 3.30 കോടി ഉപയോഗിച്ച് നിർമ്മിച്ച ഗവ.എൽ.പി.എസ് കുട്ടമംഗലം, 1.10 ലക്ഷം പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ അങ്ങാടിക്കൽ തെക്ക് എന്നിവിടങ്ങളിലെ പുതിയ കെട്ടിടങ്ങൾ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. പ്ലാൻ ഫണ്ട് 2 കോടി ഉപയോഗിച്ച് നിർമ്മിച്ച ഗവ.യു.പി.എസ് കളർകോട് സ്‌കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്ന് രാവിലെ 10ന് എച്ച്.സലാം എം.എൽ.എ നിർവഹിക്കും. 3 കോടി 90 ലക്ഷം കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഗവ.എച്ച്.എസ്.എസ്.പറവൂരിൽ ഉടൻ ആരംഭിക്കുമെന്നും വിദ്യ കിരണം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എ.കെ.പ്രസന്നൻ പറഞ്ഞു.