 
മാന്നാർ: ആടുകളെ കടിച്ചു കൊന്നതിന് പിന്നാലെ തൊട്ടടുത്ത ദിവസം വളർത്തു പക്ഷികളെകാണാനില്ല. പരുമല കൊമ്പു പറമ്പിൽ ജോജിയുടെ വളർത്തു കിളികളെയാണ് കൂടുതകർത്ത് പിടിച്ചുകൊണ്ടു പോയത്. വീടിനോട് ചേർന്ന് ഉയരത്തിൽ സ്ഥാപിച്ചിരുന്ന കിളിക്കൂടിന്റെ കമ്പിവലകൾ വലിച്ചിളക്കി പതിനഞ്ചോളം കിളികളെയാണ് കൊണ്ടുപോയത്. പക്ഷികളുടെ തൂവലുകളും മറ്റും പരിസരങ്ങളിൽ കിടപ്പുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇതേ വീട്ടിൽ നിന്നു രണ്ട് ആടുകളെ അജ്ഞാത ജീവി കടിച്ചുകൊന്നിരുന്നു. അതിനാൽ ശേഷിച്ച രണ്ട് ആടുകളെ വീടിനുള്ളിലാണ് രാത്രിയിൽ ഇട്ടത്. തൊട്ടടുത്ത ദിവസം തന്നെ കൂട് തകർത്ത് പക്ഷികളെയും പിടിച്ചതോടെ നായ്ക്കളാണോ മറ്റ് ജീവികളാണോ എന്നറിയാതെ കുഴയുകയാണ് നാട്ടുകാർ.