അരൂർ:അരൂർ സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും ഐ.എം.എയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രക്തദാനക്യാമ്പ് ഇന്ന് രാവിലെ 9 മുതൽ ഒന്നുവരെ ചന്തിരൂർ മഹൽ യൂണിയൻ ഹാളിൽ നടക്കും. അരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദിലീപ് കണ്ണാടൻ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് പി.എ.അൻസാർ അദ്ധ്യക്ഷനാകും.