കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയനിലെ എരുവ പടിഞ്ഞാറ് ശ്രീനാരായണോദയം 4239 -ാം നമ്പർ ശാഖാ യോഗത്തിൽ മഹാസമാധി ദിനം ആചരിച്ചു.യൂണിയൻ പ്രസിഡന്റ് വി.ചന്ദ്രദാസ് ഉദ്ഘാടനം ചെയ്തു .വിദ്യാർത്ഥികൾക്കുള്ള സ്വപ്ന ഗ്രൂപ്പ് സ്ഥാപന ഉടമ ചാപ്രായിൽ ടി സദാനന്ദൻ സ്മരണാർത്ഥം കുടുംബാംഗങ്ങൾ നൽകിയ അവാർഡുകൾ ഡോ.സേതു സദാനന്ദൻ, സനൂപ് സദാനന്ദൻ, പ്രതീപ് സ്വപ്നസിൽക്‌സ് തുടങ്ങിയവർ വിതരണം ചെയ്തു. ശാഖാ യോഗം പ്രസിഡന്റ് കെ.ശശി അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി ശിവകുമാർ കൊച്ചയ്യത്ത് ,യൂണിയൻ കൗൺസിലർ വിഷ്ണുപ്രസാദ് ,ശാഖാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് എന്നിവർ സംസാരിച്ചു. തുടർന്ന് ഉപവാസത്തിനുശേഷം അന്നദാനവും വൈകിട്ട് മോക്ഷദീപവും നടന്.നു