 
മണ്ണഞ്ചേരി: മാതൃവിദ്യാലയത്തിനും എസ്.എസ്.എൽ.സി ഉന്നത വിജയം നേടിയ കുട്ടികൾക്കും ആദരവ് നൽകി മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂളിലെ 1994-95 ബാച്ച് വിദ്യാർത്ഥി കൂട്ടായ്മ. ഒരു വട്ടം കൂടി '95 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർ.റിയാസ് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ ചെയർമാൻ ടി.എ.അലിക്കുഞ്ഞ് ആശാൻ അദ്ധ്യക്ഷത വഹിച്ചു. മണ്ണഞ്ചേരി ഗവ.ഹൈസ്‌കൂൾ പ്രധാനാദ്ധ്യാപിക
എം.കെ.സുജാതകുമാരി വിശിഷ്ടാതിഥിയായി. ജനറൽ കൺവീനർ വി.കെ.ബിനുമോൻ സ്വാഗതം പറഞ്ഞു. ടി.എച്ച്.അൻസിൽ, ഷരീഫ് കുന്നപ്പള്ളി, സഫീദ് മുഹമ്മദ്, ആർ.ഗിരീഷ്, ഷമീർ കാടംപള്ളി, ജസ്ന സിയാദ്, അനീഷ് ബഷീർ, സബീദ, ഷിനു അടിവാരം, സജിമോൻ, സ്‌കൂൾ അദ്ധ്യാപകരായ ഡി.ദിലീപ് കുമാർ, ഡോ.എൻ.വി.ഷീല, ശിഹാബുദ്ദീൻ, പ്രമീള, സുമാദേവി തുടങ്ങിയവർ പങ്കെടുത്തു.