 
കായംകുളം: ശ്രീനാരായണ സാംസ്കാരിക സമിതി കാർത്തികപ്പിള്ളി താലൂക്ക് കായംകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മഹാസമാധി ദിനം എസ്.എൻ വിദ്യാപീഠത്തിൽ ആചരിച്ചു.
രാവിലെ ഗുരുദേവ സന്നിധിയിൽ സമിതി പ്രസിഡന്റ് വി.ചന്ദ്രദാസ് രാവിലെ ഭദ്രദീപം കൊളുത്തി പുഷ്പാർച്ചന നടത്തി.യോഗം ഡോ.എം.ആർ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് വി.ചന്ദ്രദാസ് അദ്ധ്യക്ഷത വഹിച്ചു. വാത്തിശേരി മനോഹരൻ മുഖ്യപ്രഭാഷണം നടത്തി. സമിതി സെക്രട്ടറി പള്ളിയമ്പിൽ ശ്രീകുമാർ സ്വാഗതവും ജോ.സെക്രട്ടറി ശ്രീരഞ്ജൻ നന്ദിയും പറഞ്ഞു.തുടർന്ന് കായംകുളം വിമല അവതരിപ്പിച്ച ഗുരുദേവ കീർത്തനാലാപനവും അന്നദാനവും നടന്നു.