
ആലപ്പുഴ: സി.പി.ഐ ജില്ലാ കൗൺസിൽ അംഗവും ജില്ലാ കൗൺസിൽ ഓഫീസ് സെക്രട്ടറിയുമായിരുന്ന ജില്ലാ കോടതി വാർഡ് പുത്തൻവീട്ടിൽ ജി. വാസുദേവൻ (85) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് ആലപ്പുഴ ചാത്തനാട് ശ്മശാനത്തിൽ. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി, ആലപ്പുഴ അർബൻ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, എ.ഐ.ടി.യു.സി താലൂക്ക് സെക്രട്ടറി, പറവൂർ ഖാദി സഹകരണ സംഘം പ്രസിഡന്റ്, ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) ജില്ലാ പ്രസിഡന്റ് എന്നിങ്ങനെ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ:പരേതയായ ജെ.വിജയാദേവി (റിട്ട. നഴ്സ്, മെഡി. ആശുപത്രി, ആലപ്പുഴ). മക്കൾ: ശ്രീരേഖ (ഫ്‌ളോറിഡ), ഗോപകുമാർ (എൽ.ഐ.സി ബ്രാഞ്ച് മാനേജർ, മുംബയ്). മരുമക്കൾ: ശ്രീരേഖ, ശാരി.