ആലപ്പുഴ: അതിദരിദ്രർക്കു വേണ്ടിയുള്ള വ്യക്തിഗത, കുടുംബ മൈക്രോപ്ലാൻ ശിൽപ്പശാലയിൽ അവതരിപ്പിച്ച് അംഗീകരിച്ചു. തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷണം, മരുന്ന് മുതലായ അടിസ്ഥാന സൗകര്യങ്ങൽ ആദ്യഘട്ടത്തിൽ ഒരുക്കും. ടൗൺഹാളിൽ സംഘടിപ്പിച്ച ശില്പശാല ആലപ്പുഴ നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ അദ്ധ്യക്ഷത വഹിച്ച ശില്പശാലയിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ.ഷാനവാസ് സ്വാഗതവും പറഞ്ഞു. പദ്ധതി വിശദീകരണം മുനിസിപ്പൽ സെക്രട്ടറി ബി.നീതുലാൽ വിഷയാവതരണവും ജില്ലാ കോഓർഡിനേറ്റർ രാമചന്ദ്രനും നിർവഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരാായ ബീനരമേശ്, ബിന്ദുതോമസ്, എന്നിവർ സംസാരിച്ചു.