 
ഹരിപ്പാട്: ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് 14,15 വാർഡുകളിലെ ജനപ്രതിനിധികളുടെ സഹകരണത്തോടെ സൗജന്യ നേത്രചികിത്സാ ക്യാമ്പ് ഇന്ന് രാവിലെ 9. 30 മുതൽ ഒന്നു വരെ കള്ളിക്കാട് എ.കെ.ജി ഗ്രന്ഥശാലയിൽ നടക്കും. തിരുവല്ല ഐ മൈക്രോ സർജറി ആൻഡ് ലേസർ സെന്റർ കണ്ണാശുപത്രിയുടെ നേതൃത്വത്തിലാണ് ക്യാമ്പ്. പങ്കെടുക്കുന്നവരിൽ നിന്നു സാധാരണ തിമിര ശസ്ത്രക്രിയയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നവരെ ജില്ലാ അന്ധത നിവാരണ സമിതിയുടെ സഹായത്തോടെ സൗജന്യ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കും. ഗവൺമെന്റ് അംഗീകൃത സൗജന്യ ചികിത്സാസഹായ പദ്ധതികളിൽ അംഗങ്ങളായ അർഹരായവർക്ക് കീഹോൾ തിമിര ശസ്ത്രക്രിയ നടത്തും. ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. സജീവൻ ഉദ്ഘാടനം ചെയ്യും. പതിനാറാം വാർഡ് മെമ്പർ സജുപ്രകാശ് അദ്ധ്യക്ഷത വഹിക്കും.