poorva-vidyarthi-sangamam
മാന്നാർ കുട്ടമ്പേരൂർ എസ്.കെ.വി ഹൈസ്കൂൾ 95 ബാച്ച് വിദ്യാർത്ഥി സംഗമവും ഗുരുവന്ദനവും പ്രധാനാദ്ധ്യാപിക പി.എസ്. അമ്പിളി ഉദ്‌ഘാടനം ചെയ്യുന്നു

മാന്നാർ: കുട്ടമ്പേരൂർ എസ്.കെ.വി ഹൈസ്കൂൾ 1995 ബാച്ച് വിദ്യാർത്ഥികൾ 27 വർഷങ്ങൾക്കു ശേഷം ഒത്തുചേർന്നു. ആദ്യകാല പ്രധാനാദ്ധ്യാപകൻ കെ.എൻ. മുരളീധരൻ നായരെ ആദരിച്ചു കൊണ്ട് ആരംഭിച്ച ഗുരുവന്ദനവും സംഗമോത്സവും ഇപ്പോഴത്തെ സ്കൂൾ പ്രധാനാദ്ധ്യാപിക പി.എസ്. അമ്പിളി ഉദ്‌ഘാടനം ചെയ്തു. മുൻകാല അദ്ധ്യാപകരെയും അനദ്ധ്യാപകരെയും ചടങ്ങിൽ ആദരിച്ചു. മൺമറഞ്ഞ അനദ്ധ്യാപകരെയും സഹപാഠികളെയും അനുസ്മരിച്ചു. ഓണസദ്യയും വിവിധ കലാ പരിപാടികളും അരങ്ങേറി.