മാവേലിക്കര:കേരള നവോത്ഥാനചരിത്രം ഹിന്ദുഐക്യത്തിന്റെ പിൻതുടർച്ചയാണെന്ന്

ആർ.എസ്.എസ് ദക്ഷിണ ക്ഷേത്രീയ സഹകാര്യവാഹ് എം.രാധാകൃഷ്ണൻ പറഞ്ഞു. കേരളത്തിലെ നവോത്ഥാന ചരിത്രം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസ് പ്രാന്ത പ്രചാരക് എസ്.സുദർശൻ സംസാരിച്ചു. സമാപന സഭയിൽ ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി മുഖ്യഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.ഷൈനു, ബിന്ദു മോഹൻ, പി.സുധാകരൻ, സംസ്ഥാന സംഘടന സെക്രട്ടറി സി.ബാബു എന്നിവർ സംസാരിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് കെ.പി.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. സംസ്ഥാന സഹ സംഘടന സെക്രട്ടറി വി.സുശികുമാർ സ്വാഗതവും ജില്ലാ വർക്കിംഗ് പ്രസിഡന്റ് എം.പ്രഗൽഭൻ നന്ദിയും പറഞ്ഞു.