
ചേർത്തല: ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് വരികയായിരുന്ന യുവാവ് സ്വകാര്യ ബസ് ഇടിച്ചു മരിച്ചു. ചേന്നം പള്ളിപ്പുറം പഞ്ചായത്ത് പത്താം വാർഡ് തിരുനല്ലൂർ പുതുവീട്ടിത്തറ പരേതനായ ബാബുവിന്റെ മകൻ
വിപിൻ (31) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറിന് ഓങ്കാരേശ്വരം കിഴക്കുവശമായിരുന്നു അപകടം.
പട്ടണക്കാട്ട് ടൈലിന്റെ ജോലി കഴിഞ്ഞ് വീട്ടിലേക്കു പോവുകയായിരുന്ന വിപിനെ തവണക്കടവിൽ നിന്ന് ചേർത്തലയ്ക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. പ്രദേശവാസികൾ ഉടൻ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്. ഭാര്യ:സീതാലക്ഷ്മി.മാതാവ്:ഭാസുര. സഹോദരങ്ങൾ: സിബിൻ (സൗദി),സബിത.